സംസ്ഥാനത്ത് ഓണ്‍ലൈന്‍ വായ്പ്പാകുരുക്കില്പ്പെട്ട് ആത്മഹത്യാകേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി പൊലീസ്. ലോണ്‍ ആപ്പുകളുടെ 72 വെബ്സൈറ്റുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും നോട്ടീസ് നല്കി.
കേരള പൊലീസ് സൈബര്‍ ഓപ്പറേഷന് എസ്.പിയാണ് നോട്ടീസ് നല്‍കിയത്. തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിംഗ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ്.
അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത് സിംഗപ്പൂര്‍ ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള വെബ്സൈറ്റുകളിലാണ് എന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്ന 72 വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ സൈബര്‍ ഓപ്പറേഷന്‍സ് വകുപ്പ് നോട്ടീസ് നല്കി.