നൈജീരിയയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. പതിമൂന്ന് ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തുണ്ടായ വെള്ളപ്പൊക്കം മഹാദുരന്തമാണ് വിതച്ചതെന്ന് ദുരന്തനിവാരണ മന്ത്രി സാദിയ ഉമര്‍ ഫാറൂഖ് പറഞ്ഞു. നേരത്തെ വിവിധ തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ചില സംസ്ഥാനങ്ങള്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്നും മന്ത്രി പറഞ്ഞു.
ഏറെ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇത്തവണ ഉണ്ടായത്. പതിമൂന്ന് ലക്ഷത്തിലധികം ആളുകള്‍ക്കാണ് വീട് ഒഴിഞ്ഞ് മറ്റ് സ്ഥലങ്ങളില്‍ അഭയം തേടേണ്ടിവന്നതെന്നും രണ്ട് ലക്ഷത്തിലധികം വീടുകള്‍ തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.
നവംബര്‍ അവസാനം വരെ വെള്ളപ്പൊക്കം തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ പറയുന്നത്. 36 സംസ്ഥാനങ്ങളില്‍ 27ലും പ്രളയക്കെടുതി രൂക്ഷമാണ്.
Heartbreaking to see a poor country like #Nigeria in this situation#Climatejustice for #Africa #Nigeriafloods pic.twitter.com/8tkIyQ8Kb6
— Emaan Danish Khan (@EmaanzT) October 13, 2022