ലോക്സഭയില്‍ വീണ്ടും പ്രതിപക്ഷ എംപിമാരെ കൂട്ടമായി സസ്പെന്‍ഡ് ചെയ്തു. 49 എം പിമാരാണ് ചൊവ്വാഴ്ച സസ്പെന്‍ഷനില്‍ ആയത്. കേരളത്തില്‍ നിന്നുള്ള എം പിമാരായ കെ സുധാകരനും ശശി തരൂരും അബ്ദുസ്സമദ് സമദാനിയുമുള്പ്പെടെ 49 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലയളവില്‍ 141 പേരെ ആകെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ലോക്സഭയില്‍ ഉണ്ടായ സുരക്ഷവീഴ്ചയെകുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ തിങ്കളാഴ്ച കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇരുസഭകളിലുമായി 78 അംഗങ്ങളെയാണ് ഒറ്റ ദിവസം സസ്പെന്‍ഡ് ചെയ്തത്. ഇവരില്‍ കേരളത്തില്‍ നിന്നുള്ള 14 എംപിമാരും ഉള്‍പ്പെടുന്നുണ്ട്.
സോണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സസ്പെന്‍ഡ് ചെയ്തിട്ടില്ല. ഈ സമ്മേളന കാലാവധിയായ 22 വരെയാണ് സസ്പെന്ഷന്. കഴിഞ്ഞ വെള്ളിയാഴ്ച ലോക്സഭയില്‍ നിന്ന് 13 പേരെയും രാജ്യസഭയില്‍ നിന്ന് ഒരാഴെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടവരുള്‍പ്പെടെ പ്രതിപക്ഷ എം.പിമാര്‍ ഇന്ന് രാവിലെ പാര്‍ലമെന്റിന് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയിലും എം.പിമാരെ സസ്പെന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു ധര്‍ണ.