കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോയും ഭാര്യ ശില്പയും ഇവരുടെ രണ്ട് മക്കളുമാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. രാവിലെ വിളിച്ചിട്ടും വിളികേള്‍ക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശില്പ ഇറ്റലിയില്‍ ജോലിക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. വരാപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹങ്ങള്‍ മേല്‍ നടപടിക്കായി പറവൂര്‍ ആശുപത്രിയിലേക്ക് മാറ്റി.