തൃശൂര്‍ കൊഴുക്കുള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിഴ. 17 വയസുള്ള കുട്ടിയാണ് സ്കൂട്ടര്‍ ഓടിച്ചത്. സംഭവത്തില്‍ അമ്മയ്ക്ക് 25000 രൂപ പിഴയാണ് കോടതി ചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണെന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചു.
ജനുവരി 20നാണ് മൂന്ന് പേരുമായി കുട്ടി സ്കൂട്ടര്‍ ഓടിച്ചത്. കുട്ടികള്‍ സ്കൂട്ടറുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നില്‍പ്പെട്ടതോടെയാണ് സംഭവത്തില്‍ കേസെടുത്തത്. സ്കൂട്ടര്‍ ഓടിച്ച കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മെറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. അപകടരമായ രീതിയില്‍ അമിത വേഗത്തിലാണ് സ്കൂട്ടര്‍ ഓടിച്ചതെന്നും ഉത്തരവില്‍ പറയുന്നു.
കുട്ടികളുടെ പ്രായവും വാഹനത്തിന്റെ അമിത വേഗവും കണക്കിലെടുത്ത് വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കളുടെ പേരില്‍ കേസ് എടുക്കുകയായിരുന്നു. അമ്മയുടെ പേരിലാണ് സ്കൂട്ടര്‍. മോട്ടോര്‍ വാഹന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ അച്ഛനെ വെറുതെ വിട്ടു.