യു.എ.ഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടലിലും കരയിലും ഭാഗികമായി മേഘാവൃത അന്തരീക്ഷമായിരിക്കും.
ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വിവിധ റോഡുകളുടെ വേഗപരിധികളിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും അബൂദബി പൊലീസും അഭ്യർത്ഥിച്ചു. പർവതപ്രദേശങ്ങളിൽ താപനില 8 ഡിഗ്രി സെൽഷ്യസായി കുറയാനും സാധ്യതയുണ്ട്.
അബൂദബിയിൽ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസുമായിരിക്കും. ദുബൈയിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമായിരിക്കും.