ലോകത്തെമ്പാടുമുള്ള ഒരോ മലയാളിക്കും ഓണക്കാലം ആഘോഷത്തിന്റെ ദിനങ്ങളാണ്. ഏത് രാജ്യത്താണെങ്കിലും ഓണം തകൃതിയായി തന്നെ മലയാളികൾ ആഘോഷിക്കും. അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഓണാഘോഷമാണ് ഇപ്പോൾ വൈറൽ.
ഓണത്തോട് അനുബന്ധിച്ച് ക്ലബ്ബ് സംഘടിപ്പിച്ച എട്ടാമത് വടംവലി മത്സരത്തിന് അമേരിക്കയില്‍ നിന്ന് മാത്രമല്ല ബ്രിട്ടണില്‍ നിന്നും കാനഡയില്‍ നിന്നും കുവൈറ്റില്‍ നിന്നും വരെ ആളുകളെത്തി. 10,000 ഡോളറാണ് ഒന്നാം സമ്മാനമായി നൽകിയത് . അതായത് 8 ലക്ഷം ഇന്ത്യൻ രൂപ. 52 റൗണ്ടുകളിലായി 18 ടീമുകളാണ് മത്സരിച്ചത്. ഫൈനലില്‍ വിജയിച്ച കാനഡ ടീമിന് 8 ലക്ഷം ഇന്ത്യന്‍ രൂപയും ട്രോഫിയും മന്ത്രി റോഷി അഗസ്റ്റിന് വിതരണം ചെയ്തു.
ആകെ 15 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഓരോ മത്സരയിനങ്ങൾക്കുമായി വിതരണം ചെയ്തത്. അകമ്പടി കൂടി ഉണ്ടായതോടെ ആഘോഷത്തിന്റെ മാറ്റ് കൂടി. ചിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് ബിനു കൈതക്കോട്ടിലില് ആഘോൺ പരിപാടികൾക്ക് നേതൃത്വം നല്കി. ഇന്ത്യ പ്രസ് ക്ലബ്ബ് ചെയര്മാന്, മറ്റ് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും മത്സരത്തിന്റെ ഭാഗമായി.