യുഎഇയിൽ വ്യാഴാഴ്ചയും അസ്ഥിരമായ കാലാവസ്ഥ തുടരും. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. സംവഹന മേഘങ്ങൾ മൂലം മഴയ്ക്കൊപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിയും മിന്നലും ഉണ്ടാവുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അതേസമയം യു എ ഇ യിൽ താപനില കുറയും. അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 19 ഡിഗ്രി സെൽഷ്യസിലും എത്തും. എമിറേറ്റുകളിൽ യഥാക്രമം 15 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസും കുറയും.
അന്തരീക്ഷത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് ക്രമേണ പൊടിപടലങ്ങൾക്ക് കാരണമായേക്കാം. കൂടാതെ അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകുംമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.