ഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം. നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ ധാരണ. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്.
കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പകരം ഇസ്രയേല്‍ ജയിലില്‍ ബന്ദികളാക്കപ്പെട്ട പലസ്തീന് സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. 150ഓളം പലസ്തീനികളെയാണ് ഇസ്രയേല്‍ ബന്ദികളാക്കി വെച്ചിട്ടുള്ളത്.
അതേസമയം ബന്ദികളെ മോചിപ്പിക്കുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്നും പിന്‍വാങ്ങുമെന്നും യുദ്ധം പുനരാരംഭിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.