അടുത്ത ടി-20 ലോകകപ്പിൽ യുഎഇയെ മലയാളി താരം സിപി റിസ്വാൻ നയിക്കും. യൂ എ ഇ ക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ് രോഹൻ മുസ്തഫ. എന്നാൽ ലോകകപ്പിനുള്ള 15 അംഗ ടീമിൽ രോഹൻ ഉൾപ്പെട്ടിട്ടില്ല. ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ രോഹൻ ഒരു മത്സരമാണ് കളിച്ചത്.
അണ്ടർ 19 ടീമിനെ നയിച്ച മലയാളി താരം അലിഷാൻ ഷറഫുവും മറ്റൊരു മലയാളി താരമായ ബേസിൽ ഹമീദും ടി20 ടീമിൽ ഇടം നേടിയിട്ടുണ്ട് .16 വയസുകാരനായ ആര്യൻ ഖാനും ടീമിൽ ഇടംപിടിച്ചു. ഈ വർഷം നടന്ന അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനമാണ് ഓൾറൗണ്ടറായ ആര്യൻ ഖാൻ നടത്തിയത്.
യുഎഇ ടീം:
വേൾഡ് കപ്പ് സ്ക്വാഡ് : സിപി റിസ്വാൻ (ക്യാപ്റ്റൻ ), വൃത്യ അരവിന്ദ് (വൈസ് ക്യാപ്റ്റൻ), ചിരാഗ് സുരാഗ് , മുഹമ്മദ് വസീം , ബേസിൽ ഹമീദ് , ആര്യൻ ലക്ര , സവർ ഫാരിദ് , കാശിഫ് ഡൗട് , കാർത്തിക് മെയ്യപ്പൻ , അഹ്മദ് റാസ , സാഹൂർ ഖാൻ , ജുനൈദ് സിദ്ദിഖ് , സാബിർ അലി , അലിഷൻ ഷറഫു , ആയൻ ഖാൻ .