ദീപിക പദുക്കോണുമായുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിനായുള്ള പരിശീലനത്തിന്റെ ത്രോബാക്ക് ഫോട്ടോകൾ പങ്കുവെച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ദുബായ് ബീച്ചിലൂടെ തന്റെ ട്രെയിനർക്കൊപ്പം ഷർട്ടിടാതെ ഓടുന്ന ചിത്രമാണ് ഹൃത്വിക് റോഷൻ ഇൻസ്റ്റയിൽ പങ്കുവെച്ചത്. ‘ഫൈറ്റർ മോഡിൽ’ തിരിച്ചെത്തിയെന്നും ഹൃത്വിക് ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. നടി സബ ആസാദും ചിത്രത്തിന് കമന്റുമായി എത്തി. വൈറൽ ചിത്രം ഇതിനകം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.


ഹൃത്വിക് റോഷൻ തന്റെ പുതിയ ചിത്രമായ ഫൈറ്ററിന് വേണ്ടി ഒരുങ്ങുകയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമയിൽ ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവരും അഭിനയിക്കുന്നു. ഫൈറ്ററിനായുള്ള തന്റെ വ്യായാമ ദിനചര്യയുടെ ത്രോബാക്ക് ഫോട്ടോകൾ ആണ് താരം പങ്കിട്ടത്. ഹൃത്വിക് തന്റെ പരിശീലകനായ ക്രിസ് ഗെതിനൊപ്പം ഷർട്ടില്ലാതെ ഓടുന്നത് അദ്ദേഹം പങ്കിട്ട ചിത്രങ്ങളിൽ കാണാം.
