ഒമ്പതാമത് ഷാർജ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ തിയതി പ്രഖ്യാപിച്ചു. ഒക്ടോബർ 10 മുതൽ 15 വരെ അൽ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് ചലച്ചിത്രോത്സവും നടക്കുക. 43 രാജ്യങ്ങളില്‍ നിന്നുള്ള നൂറിലേറെ ചലച്ചിത്രങ്ങൾ മോളയിൽ പ്രദർശിപ്പിക്കും. അമേരിക്ക, യുഎഇ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവുമധികം ചിത്രങ്ങൾ.
29 അനിമേഷൻ ചിത്രങ്ങൾ, 17 ഫീച്ചർ ചിത്രങ്ങൾ, 16 വിദ്യാർഥികളുടെ ചിത്രങ്ങൾ എന്നിവയും ഉൾപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കും. സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ചെയർപേഴ്സൺ ഷെയ്ഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് പരിപാടി.