ചിങ്ങപ്പുലരിയിൽ ദുബായിലെ മലയാളിയെ തേടിയെത്തിയത് 10 കോടിയുടെ ഭാഗ്യം. മെഹ്സൂസ് ഡ്രോയിലാണ് തിരുവനന്തപുരം സ്വദേശിയായ ഷാനവാസ് കോടീശ്വരനായത്. ദുബായിലെ റെന്റ് എ കാർ കമ്പനി തൊഴിലാളിയാണ് ഷാനവാസ്.
എന്നെങ്കിലും ഭാഗ്യം തേടിയെത്തുമെന്ന വിശ്വാസത്തിൽ ദിവസവും ഭാഗ്യം പരീക്ഷിച്ചിരുന്നുവെന്നും ഷാനവാസ് പറഞ്ഞു. ഒരു വർഷമായി സ്ഥിരം ലോട്ടറി എടുക്കുമായിരുന്നു എന്നാൽ അപ്രതീക്ഷിതമായി വന്ന ഭാഗ്യത്തിന്റെ ഞെട്ടലിലാണ് താനെന്നും ഷാനവാസ് പറഞ്ഞു.