മെഡിക്കൽ വിദ്യാർത്ഥിയുടെ സമയോചിതമായ ഇടപെടലിൽ യുവതിക്ക് ട്രെയിനിൽ സുഖപ്രസവം. സെക്കന്തരാബാദ് തുരന്തോ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് അവസാന വർഷ മെഡിക്കൽ വിദ്യാർഥിയുടെ ശുശ്രൂഷയിൽ യുവതി കുഞ്ഞിന് ജന്മം നൽകിയത്.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ ഗർഭിണിയായ യുവതിക്ക് യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിർത്തുകയായിരുന്നു. ഇത് കണ്ട് അതേ കോച്ചിൽ യാത്ര ചെയ്ത മെഡിക്കൽ വിദ്യാർത്ഥി യുവതിക്ക് ആവശ്യമായ പരിചരണം നൽകുകയായിരുന്നു.
ട്രെയിൻ അനകപ്പള്ളി സ്റ്റേഷനിൽ നിർത്തിയപ്പോൾ സഹയാത്രികരും കുടുംബാംഗങ്ങളും ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് അറിഞ്ഞതോടെ കുടുംബാംഗങ്ങളും മറ്റുയാത്രക്കാരും സന്തോഷത്തോടെ മെഡിക്കൽ വിദ്യാർഥിയെ അഭിനന്ദിച്ചു. നിലവിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.