AD1877 പിക്ച്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ്പ, സനൂപ് സത്യൻ എന്നിവർ നിർമിച്ചു സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി,ദിലീപ്, എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
33 വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെന്റിലെ ക്രൈം വിഭാഗത്തിൽ ജോലി ചെയ്ത് ഒദ്യോഗിക രംഗത്തു നിന്നും വിരമിച്ച റിട്ട. എസ്.ഐ.രാമചന്ദ്രന്റെ കഥ പറയുന്ന ചിത്രത്തിൽ കലാഭവൻ ഷാജോണാണ് കേന്ദ്രകഥാപാത്രമായ രാമചന്ദ്രനെ അവതരിപ്പിക്കുന്നത്.
ബൈജു സന്തോഷ്, അനുമോൾ, സുധീർ കരമന, പ്രേം കുമാർ, ശ്രീകാന്ത് മുരളി, ശങ്കർ രാമകൃഷ്ണൻ,ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ ,ഗീതി സംഗീത, ബാദ്ഷാ, വിയാൻ, അരുൺ പുനലൂർ, ലഷ്മിദേവൻ,പൗളി വിൽസൻ, കല്യാൺ .എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ – സനൂപ് സത്യൻ- അനീഷ്.വി.ശിവദാസ്. ഗാനങ്ങൾ – ദീപക് ചന്ദ്രൻ സംഗീതം – അനു.ബി.ഐവർ ഛായാഗ്രഹണം – ജോ ക്രിസ്റ്റോ സേവ്യർ.എഡിറ്റിംഗ് – ലിജോ പോൾ