പത്തനംതിട്ട പരുത്തിപ്പാറയില്‍ ഒന്നര വര്‍ഷം മുമ്പ് കാണാതായ നൗഷാദിനെ കണ്ടെത്തി. തൊടുപുഴയില്‍ കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. നൗഷാദ് പൊലീസ് സ്റ്റേഷനില്‍ ഉണ്ടെന്നാണ് സൂചന.
ഭാര്യ അഫ്സാനയുടെ മൊഴി എടുത്തിരുന്നു. പരസ്പര വിരുദ്ധമായാണ് അഫ്സാന മൊഴി നല്‍കിയിരുന്നത്. നൗഷാദിനെ കൊലപ്പെടുത്തിയെന്നും മൃതദേഹത്തിനായി പലയിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടും പരിസരവും കുഴിയെടുത്ത് പരിശോധിക്കുകയും സെമിത്തേരിയിലും പരിശോധിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ സാധിക്കാതെ ആയതോടെ അഫ്സാനയുടെ മൊഴി കള്ളമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു.
അതേസമയം ആരെയോ കുടുക്കാനായാണ് അഫ്സാന വ്യാജ മൊഴി നല്‍കിയതെന്നും പൊലീസ് സംശയിക്കുന്നു. ഒന്നര വര്‍ഷം മുമ്പാണ് നൗഷാദിനെ കാണാതായത്. കഴിഞ്ഞ ദിവസമാണ് പൊലീസ് കേസുമായി ബന്ധപ്പെട്ട് ഭാര്യ അഫ്സാനയെ അറസ്റ്റ് ചെയ്തത്.