യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മെഹ്റയുടെ വിവാഹ ദൃശ്യങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാം പേജിലൂടെ ഷെയ്ഖ മെഹ്റയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
മുൻപ് വിവാഹത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നെങ്കിലും വരനും വധുവും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നില്ല. യുവ വ്യവസായിയും റിയൽ എസ്റ്റേറ്റ് , ഐടി സംരംഭകനുമായ ഷെയ്ഖ് മനാ ബിൻ മുഹമ്മദ് അൽ മക്തൂമാണ് ഷെയ്ഖ മെഹ്റയെ വിവാഹം ചെയ്തത്.
തൂവെള്ള നിറത്തിലുള്ള ഗൗൺ ധരിച്ചാണ് രാജകുമാരി വിവാഹത്തിനെത്തിയത്. അറബ് പാരമ്പര്യ വിളിച്ചോതുന്ന പരമ്പരാഗത വസ്ത്രമാണ് വരൻ ധരിച്ചിരുന്നത്. യുകെ യുണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദധാരിയായ ഷെയ്ഖ മെഹ്റ, ദുബായിയുടെ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമാണ്