ബിഹാർ രാഷ്ട്രീയത്തിൽ നാടകീയരംഗങ്ങൾ. ബിജെപിയുമായുള്ള പോര് മുറുകിയതോടെ എൻഡിഎ സഖ്യം വിടാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഒരുങ്ങുകയാണ്. എൻഡിഎ വിട്ട് പുറത്തെത്തിയാൽ സർക്കാർ രൂപീകരണത്തിന് നിതീഷ് കുമാറിന് കോൺഗ്രസും ആർജെഡിയും പിന്തുണ നൽകിയിട്ടുണ്ട്. എൻഡിഎ വിടുന്നതിൽ തീരുമാനമെടുക്കാൻ ചേർന്ന ജെഡിയു എംഎൽഎമാരുടെ യോഗം പറ്റ്നയിൽ പുരോഗമിക്കുകയാണ്. ഗവർണ്ണറുമായി ഉച്ചക്ക് ശേഷം മുഖ്യമന്ത്രി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തും.
ഒരുവശത്ത് ബിജെപി എംഎൽഎമാരും രാജിക്കൊരുങ്ങുന്നുണ്ട്. എന്നാൽ രാഷ്ട്രീയ പ്രതിസന്ധി തരണം ചെയ്യാൽ ആർജെഡി എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും ബിജെപിയും നടത്തുകയാണ്. രണ്ട് കേന്ദ്രമന്ത്രി സ്ഥാനം, സ്പീക്കറെ മാറ്റൽ അടക്കമുള്ള വിഷയങ്ങളിൽ മുന്നണിക്കുള്ളിൽ നിതീഷിന് അതൃപ്തിയുണ്ടായിരുന്നു. ഇത് ബിജെപിയുമായുള്ള പോര് കനക്കുന്നതിനിടയാക്കി. ഇതാണ് രാജിയിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായി വിലയിരുത്തുന്നത്