അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ച് ബിഗ് ബോസ് താരം അഖിൽ മാരാർ. താൻ ഇത്രയേറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത മറ്റൊരു നേതാവില്ലെന്നും ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി നേരുന്നതായും അഖിൽ മരാർ ഫേസ്ബുക്കിൽ കുറിച്ചു.
അഖിൽ മാരാറുടെ ഫേസ്ബുക്ക് പോസ്റ്റ് –
ഞാൻ ഇത്രയേറെ സ്നേഹിച്ച ആരാധിച്ച ഒരു ജന നേതാവ് വേറെയില്ല.
ജനങ്ങളെ ഇത്രയേറെ സ്നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ല.
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ…
നേരിന് നേരായ നേർ വഴി കാട്ടിയോൻ ശക്തിയായ് സത്യത്തെ സഹചാരിയാക്കിയോൻ
ഒപ്പം നടന്നവർ കൂടെ ചിരിച്ചവർ ഒറ്റപ്പെടുത്താൻ ശ്രമിച്ച നാളിൽ ആരോപണത്തിൻറെ കൂരമ്പുകൾ ,
കൊണ്ട് വില്ല് കുലച്ചു നിന്ന നാളിൽ മന്ദഹാസത്താൽ കൂരമ്പ് മാലയെ പൂമാല പൊന്മാലയാക്കി കുഞ്ഞൂഞ്ഞ്.