ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ ചുമതലകളില്‍ നിന്ന് നീക്കി. ഫാദര്‍ ഷൈജു ബിജെപിയില്‍ ചേര്‍ന്നതിനെതിരെ വന്‍തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. ഇന്നലെ ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സിലിന്റേതാണ് തീരുമാനം.
വിഷയത്തില്‍ ഓര്‍ത്തഡോക്സ് സഭ നിയോഗിക്കുന്ന കമ്മീഷന് പരാതികള്‍ അന്വേഷിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു തീരുമാനം. ഭദ്രാസനത്തിലെ എല്ലാ ചുമതലകളില്‍ നിന്നും ഷൈജുവിനെ നീക്കിയിട്ടുണ്ട്.
ഷൈജു കുര്യന് ബിജെപിയില്‍ ചേര്‍ന്നതിനെതിരെ പരസ്യപ്രതിഷേധവുമായി ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് വൈദികരടക്കമുള്ളവര്‍ പറയുകയും ചെയ്തിരുന്നു. അതേസമയം തന്റെ ആവശ്യപ്രകാരമാണ് ചുമതലകളില്‍ നിന്ന് മാറ്റിയതെന്ന് ഷൈജു കുര്യന് പറഞ്ഞു.