ആത്മഹത്യാ ശ്രമത്തില്‍ നിന്ന് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലു കൃഷ്ണന് (30) ആണ് മരിച്ചത്. ദുബായിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറായിരുന്നു ബിലുകൃഷ്ണന്.
പഞ്ചാബ് സ്വദേശിയായ സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ രക്ഷിക്കാനെത്തിയതായിരുന്നു ബിലു. എന്നാല്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് ഇരുവരും താഴേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിലുകൃഷ്ണന് സംഭവ സ്ഥലത്ത് വച്ചു മരിച്ചു. സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.
റിട്ട. എസ് ഐ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ് ബിലുകൃഷ്ണന്. ഒരുവര്‍ഷം മുമ്പാണ് ബിജു വിവാഹിതനായത്. ഭാര്യ: ലക്ഷ്മി