പ്രമുഖ സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്റെ സേവനം തടസ്സപ്പെട്ടതായി പരാതി. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്രശ്നം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ട്വിറ്റര്‍ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
‘എന്തോ പ്രശ്നമുണ്ട്. പക്ഷേ പരിഭ്രമിക്കേണ്ട. വീണ്ടും ശ്രമിക്കൂ’ എന്നാണ് പലര്‍ക്കും സ്ക്രീനില്‍ തെളിയുന്നത്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കാണ് പ്രധാനമായും തടസ്സം നേരിട്ടത്. ഇലോണ്‍ മസ്ക് നിയന്ത്രണം ഏറ്റെടുത്തതോടെ ട്വിറ്ററില്‍ സമൂല മാറ്റങ്ങള്‍ നടപ്പാക്കുന്നതിനിടെയാണ് ഇപ്പോൾ സേവനം തടസ്സപ്പെട്ടത്.