മസ്കറ്റ്: കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ കസാനക്കോട്ട സ്വദേശിയായ ഹാഫിസ് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. മസ്കറ്റ് അൽ ഖ്വയർ ഫുഡ്ലാൻഡ്സ് റെസ്റ്റോറൻ്റ് ഉടമയാണ്. വ്യാഴാഴ്ച വൈകീട്ട് ഒമാൻ സമയം നാലരയോടെയായിരുന്നു അപകടം.
കണ്ണൂർ കസാനക്കോട്ടയിലെ മന്നത്ത് ഹൗസിൽ വി.പി.ഹുസൈൻ (കണ്ണൂർ മെറിഡിയൻ പാലസ്), പി.പി. സാബിറ ദമ്പതികളുടെ മകനാണ്. അഫ്രയാണ് ഹാഫിസിൻ്റെ ഭാര്യ. മക്കൾ: അര്മാന് ഹാഫിസ്, ആദം ഹാഫിസ്. സഹോദരങ്ങൾ: ഫയാസ് ഹുസൈന്, മുഹമ്മദ് ഫിറാസ് ഹുസൈന്, ഡോ.പി.പി. സബ്ന (മിംസ് ഹോസ്പിറ്റൽ കണ്ണൂര്).