ട്രെയിന്‍ യാത്രയ്ക്കിടെ കയ്യില്‍ നിന്നും തെറിച്ച് വീണ ഫോണ്‍ തിരഞ്ഞ് റെയില്‍ പാളത്തിലൂടെ നടക്കുന്നതിനിടെ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു. കാസര്‍ഗോഡ് ചെര്‍ക്കള തായല്‍ ഹൗസില്‍ അബ്ദുല്‍ ബാസിതാണ് മരിച്ചത്. 21 വയസായിരുന്നു.
ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കുമിടെയിലെ ആളൂര്‍ മേല്‍പ്പാലത്തിന് തെക്ക് ഞായറാഴ്ച രാവിലെ 6.15ഓടെയാണ് അപകടം സംഭവിച്ചത്. തെറിച്ചുവീണ ബാസിതിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബാസിതും കൂട്ടുകാരും വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോള്‍ മത്സരം കാണാന്‍ എത്തിയതാണ്. ശനിയാഴ്ച എറണാകുളത്ത് കാഴ്ചകള്‍ കാണുന്നതിനായി തങ്ങിയശേഷം രാത്രി 12.30 ന് മംഗലാപുരം അന്ത്യോദയ ട്രെയിനില്‍ എറണാകുളത്ത് നിന്ന് കാസര്‍ഗോഡേക്ക് യാത്രപുറപ്പെട്ടു. തീവണ്ടി 1.30ന് ചാലക്കുടി സ്റ്റേഷന് പിന്നിട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ ആബിദിന്റെ ഫോണ്‍ തൈ തട്ടി ട്രെയിനിന് പുറത്തേക്ക് വീഴുകയായിരുന്നു. വീണ സ്ഥലം ഉടന്‍ ഫോട്ടോയെടുത്തു. തുടര്‍ന്ന് തൃശൂര്‍ സ്റ്റോപില് ഇറങ്ങി ചാലക്കുടിയിലേക്ക് ഫോണ്‍ തിരക്കി പോവുകയായിരുന്നു.
ചാലക്കുടിയിലെത്തി ഫോട്ടോയെടുത്ത സ്ഥലം ഏകദേശം മനസിലാക്കി പാളത്തിലൂടെ നടന്ന് തിരയുകയായിരുന്നു. ഏകദേശം നാല് കിലോമീറ്ററോളം ഫോണ്‍ തിരഞ്ഞ് നടന്നുവെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്. ഫോണ്‍ വീണെന്ന് കരുതുന്ന സ്ഥലത്ത് നടന്നെത്തിയപ്പോഴേക്കും ഇരുവശത്ത് നിന്നും ട്രെയിന്‍ വരികയായിരുന്നു. വിലകൂടിയ ഫോണ്‍ നഷ്ടപ്പെട്ടതിനാലാണ് ഇറങ്ങി തിരഞ്ഞതെന്നും കൂട്ടുകാര്‍ പറയുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ തീവണ്ടിയാണ് തട്ടിയത്. ആബിദ്, ഉബൈസ്, നെയ്മുദ്ദീന്‍, ഷബാഹ് എന്നിവരാണ് സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നത്. പിന്നില്‍ നിന്ന് വന്ന തീവണ്ടി കണ്ട് മറ്റുള്ളവര്‍ നടുവിലെ പാളത്തിലേക്ക് മാറിയെങ്കിലും ഏറ്റവും പിന്നിലായിരുന്ന ബാസിദ് അപകടത്തില്‍പ്പെടുകയായിരുന്നു. തെറിച്ചുവീണ യുവാവിനെ കൂട്ടുകാര്‍ ചാലക്കുടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കാസര്‍ഗോഡ് ചെര്‍ക്കള തായല്‍ ഹൗസില്‍ മുമ്മദിന്റെയും ഹസീനയുടെയും മകനാണ് മരിച്ച അബ്ദുള്‍ ബാസിത്. സഹോദരങ്ങള്‍: അജിനാസ്, മിന്‍ഷാന, അനഫാത്തിമ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.