അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് കവിതയെഴുതി എം.പി ബെന്നി ബെഹ്നാന്. അമര സ്മരണ എന്നാണ് കവിതയുടെ പേര്.
കവിത പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളും ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
‘ഇനിയില്ല കര്‍മ്മ സൂര്യന്, എങ്കിലും ജനഹൃദയത്തിലങ്ങേയ്ക്ക് മരണമില്ല. കേട്ടവരൊഴുകിയെത്തി. ഒരു നോക്കിനായ്, കെഞ്ചുന്നു, തേങ്ങികരയുന്നു,’ എന്നിങ്ങനെയാണ് വരികള്‍.
ബെന്നി ബെഹന്നാന്റെ വരികള്‍ സംഗീതം നല്‍കിയത് സെബി നായരമ്പലമാണ്. ഗണേഷ് മുരളിയാണ് ആലപിച്ചത്.