നിയമന തട്ടിപ്പില്‍ അഖില്‍ സജീവിന്റെ കൂട്ടാളിയായ യുവമോര്‍ച്ച നേതാവ് ഒളിവില്‍. സ്പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഓമല്ലൂര്‍ സ്വദേശിയെ പറ്റിച്ചെന്ന കേസിലാണ് അഖില്‍ സജീവിനൊപ്പം യുവമോര്‍ച്ച നേതാവ് രാജന്റെ പേരും പൊലീസ് പുറത്ത് വിട്ടത്.
സ്പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പില്‍ അഖില്‍ സജീവ് തട്ടിയെടുത്തത് 2.4 ലക്ഷം രൂപയും റാന്നി സ്വദേശി രാജേഷ് തട്ടിയെടുത്തത് 91,800 രൂപയുമാണെന്ന് എഫ്ഐആറില്‍ പറയുന്നു. ഈ കേസില്‍ ഒന്നാം പ്രതി അഖില്‍ സജീവും രണ്ടാം പ്രതി രാജനുമാണ്.
കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് രാജനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഇയാള്‍ ഒളിവിലാണെന്ന വിവരം പുറത്തുവരുന്നത്.
അതേസമയം നിയമന കോഴക്കേസില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ കോഴിക്കോട്ടെ നാലംഗ സംഘമായ അഡ്വ. ബാസിത്, ലെനിന് രാജ്, റഹീസ്, അനുരൂപ് എന്നിവരാണെന്ന് അഖില്‍ സജീവ് മൊഴി നല്‍കിയിരുന്നു.
ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവിന് തട്ടിപ്പില്‍ പങ്കില്ലെന്നും അരില്‍ സജീവ് പറഞ്ഞിരുന്നു.