നിലമ്പൂരില്‍ പാട്ടുത്സവ വേദിയില്‍ ഫയര്‍ ഡാന്‍സിനിടെ യുവാവിന് പരിക്ക്. തമ്പോളം ഡാന്‍സ് ടീമിലെ സജിക്കാണ് പരിക്കേറ്റത്. വായില്‍ മണ്ണെണ്ണ ഒഴിച്ച് തീയിലേക്ക് തുപ്പുമ്പോഴാണ് അപകടം ഉണ്ടായത്.
യുവാവിന്റെ മുഖത്തും ദേഹത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. യുവാവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂര്‍ നഗരസഭയും വ്യാപാരികളും ചേര്‍ന്നാണ് പാട്ടുത്സവം സംഘടിപ്പിച്ചത്.