ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ അഭിമാന പതക്കങ്ങൾ ഇന്ന് വൈകിട്ട് 6 മണിക്ക് ഗംഗയുടെ ആഴങ്ങളിലേക്കെറിയുമെന്ന് ഗുസ്തി താരങ്ങൾ. ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷ്ൻ അധ്യക്ഷൻ ബ്രിജ് ഭൂഷണം അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് വേറിട്ട പ്രതിഷേധവുമായി സമരക്കാർ രംഗത്തിറങ്ങുന്നത്. വിയർപ്പൊഴുക്കി പൊരുതി നേടിയ മെഡലുകൾക്ക് വിലയില്ലാതായെന്നും ആത്മാഭിമാനം പണയംപവച്ച് തങ്ങൾക്ക് ജീവിക്കേണ്ടെന്നും സമരക്കാർ വ്യക്തമാക്കി
സമാധാനമായി സമരം ചെയ്തിട്ടും കുറ്റവാളികളെ പോലെയാണ് പൊലീസ് പെരുമാറിയത്.ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇന്ന് വൈകിട്ട് ആറിന് ഹരിദ്വാറിലെത്തി മെഡലുകൾ വലിച്ചെറിയുമെന്നാണ് ഗുസ്തി താരങ്ങൾ വ്യക്തമാക്കിയത്.