ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ദക്ഷിണേന്ത്യൻ സിനിമ എന്ന റെക്കോർഡ് കുറിച്ച് മമ്മൂട്ടി ചിത്രം ടർബോ. ലോകത്താകെ 73 രാജ്യങ്ങളിലെ 767 തീയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് 700-ലേറെ തീയേറ്ററുകളിൽ ഒരു മലയാള സിനിമ റിലീസാവുന്നത് ഇതാദ്യമായാണ്.
വിജയ് – ലോകേഷ് കനകരാജ് ടീമിൻ്റെ മെഗാഹിറ്റ് ചിത്രം ലിയോയുടെ റെക്കോർഡ് മറികടന്നാണ് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ റിലീസാവുന്ന മലയാള ചിത്രമായി ടർബോ മാറിയത്. മലയാളത്തിൽ മലൈക്കോട്ട വാലിബനായിരുന്നു ഓവർസീസ് റിലീസിൽ ഈ നേട്ടം സ്വന്തമായിട്ടുണ്ടായിരുന്നത്. ജപ്പാൻ, സിംബാബവെ, എതോപ്യ, പാപ്പുവ ഗ്വിനിയ, സീഷെൽസ്, ചെക്ക് റിപ്പബ്ളിക്.. തുടങ്ങി ഇന്ത്യയ്ക്ക് പുറത്ത് 71 രാജ്യങ്ങളിലാണ് ടർബോ റിലീസ് ചെയ്തത്. ഇവയിൽ പല രാജ്യങ്ങളിലും ഒരു മലയാള സിനിമ റിലീസാവുന്നത് തന്നെ ഇതാദ്യമാണ്.
യു.കെ – അയർലൻഡ്, ആസ്ട്രേലിയ, ന്യൂസിലാൻഡ്,ഖത്തർ തുടങ്ങി പല രാജ്യങ്ങളിലും വൈഡ് റിലീസിലൂടെ പുതിയ റെക്കോർഡുകൾ തന്നെ ടർബോ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ചിത്രത്തിൻ്റെ പ്രമോഷനായി മമ്മൂട്ടി നേരത്തെ ദുബായിലും ഖത്തറിലും എത്തിയിരുന്നു. ഈ പ്രമോഷൻ ഫലം കണ്ടുവെന്നാണ് റിലീസ് ഡേയിൽ ഈ രാജ്യങ്ങളിലെ ഹൌസ് ഫുൾ ഷോകളുടെ എണ്ണത്തിൽ നിന്നും മനസ്സിലാവുന്നത്.
പ്രീ സെയിൽ ബിസിനസ്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന മലയാള ചിത്രം എന്ന റെക്കോർഡും ടർബോ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. മൂന്നര കോടിയുടെ ബിസിനസാണ് ഇന്നലെ രാത്രി വരെ ടർബോയ്ക്ക് നേടാനായത്. ഒരു മമ്മൂട്ടി ചിത്രത്തിൻ്റെ ഏറ്റവും ഉയർന്ന നേട്ടമാണിത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. കമ്പനിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിത്. രാജ് ബി ഷെട്ടി, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
ടർബോ വിദേശ റിലീസ്
യു.കെ – അയർലൻഡ് – 182 സ്ക്രീനുകൾ
ജർമ്മനി – 63
യൂറോപ്പിലെ മറ്റു രാജ്യങ്ങൾ – 66
യുഎസ്എ – 110
കാനഡ – 38
ഓസ്ട്രേലിയ – 80
ന്യൂസിലാൻഡ് – 24
ജിസിസി – 155
ആഫ്രിക്ക – 24
മലേഷ്യ – 9
മറ്റു ഏഷ്യൻ രാജ്യങ്ങൾ – 8
ആകെ രാജ്യങ്ങൾ – 72
ആകെ ലൊക്കേഷനുകൾ – 759
#TURBO Overseas
UK Ireland – 182 Locs
Germany – 63 Locs
Rest of Europe – 66 Locs
USA – 110 Locs
Canada – 38 Locs
Australia – 80 Locs
New Zealand – 24
GCC – 155
Africa – 24
Malaysia & SG – 9
Rest of Asia – 8
Total Countries – 72
Total Locations – 759@Truthglobalofcl 🫡🔥 pic.twitter.com/1uXEhTwJTV
— ForumKeralam (@Forumkeralam2) May 22, 2024
The Quintessential Smack 👊🏻
After all the Travails & Wakeful Nights 🥹#Turbo ‘Kick’ Starts Worldwide in 70+ Countries ✨
Thank you All for the Unwavering Support… #Turbo is all yours Now 🤩 pic.twitter.com/RlDse7hUAN
— Truth Global Films (@Truthglobalofcl) May 23, 2024