സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ അലൈന്‍ പ്രൊവിന്‍സ് ‘ക്രിസ്തുമസ് രാവ്’ സംഘടിപ്പിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്മാന് വര്‍ഗീസ് പനക്കലിന്റെ വസതിയിലാണ് ക്രിസ്തുമസ് ആഘോഷം നടന്നത്.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെയും അലൈനിലെ മറ്റ് സാമൂഹിക സംഘടനകളിലെ പ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന ക്രിസ്തുമസ് കരോള്‍ ഹൃദ്യമായ അനുഭവമായി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ശ്രീ. ജോണി കുരുവിള, ഗ്ലോബല്‍ അംമ്പാസിഡര്‍ ശ്രീ. ഐസക് ജോണ്‍ പട്ടാണി പറമ്പില്‍, അലൈന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്. ശ്രീ. ജിമ്മി, ഡബ്ല്യു എം സി മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ശ്രീ. വിനീഷ് മോഹന്‍, ഗ്ലോബല്‍ വിമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ശ്രീമതി. എസ്ഥേര്‍ ഐസക്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ ശ്രീ. പോള്‍ വടശേരി, ശ്രീമതി. ശാന്താ പോള്‍, ശ്രീ. സി.യു.മത്തായി, ശ്രീമതി. റാണി ലിജേഷ്, അഡ്വ. ബിജു ജോസഫ്, ശ്രീ.ജോസ് എന്നിവരോടൊപ്പം വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
വേള്‍ഡ് മലയാളി കൗണ്‍സിലില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നുമായി 200ല്‍ അധികം ആളുകള്‍ പങ്കെടുക്കുത്ത ആഘോഷ പരിപാടികള്‍ക്ക് അലൈന്‍ പ്രോവിന്‍സ് പ്രസിഡന്റ് ശ്രീമതി ജാനറ്റ് വര്‍ഗ്ഗീസ്, സെക്രട്ടറി ശ്രീമതി. സോണി ലാല്‍, ട്രഷറര്‍ ശ്രീമതി. ആന്‍സി ജെയിംസ്, ജോയിന്റ് ട്രഷറര്‍ ശ്രീ. റോഷന് ആന്റണി, വൈസ് പ്രസിഡന്റ്. ശ്രീ. സാം വര്‍ഗീസ്, വൈസ് ചെയര്മാന് ശ്രീ. തോമസ് ജോണ്‍, വുമണ്‍സ് ഫോറം പ്രസിഡന്റ് ഡോ. നിഷാ വിജി എന്നിവര്‍ നേതൃത്വം നല്കി. ക്രിസ്തുമസ് രാവിനോട് അനുബന്ധിച്ച് ആസ്വാദ്യകരമായ നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള അത്താഴവിരുന്നും നല്കി.