ദുബായ്: ദുബായിൽ വർക്ക് പെർമിറ്റും റസിഡൻസി വിസയും ലഭിക്കാൻ ഇനി വെറും അഞ്ച് ദിവസം മതി. അപേക്ഷ നൽകി 30 ദിവസത്തിനകം ലഭിച്ചിരുന്ന സേവനങ്ങളാണ് അഞ്ച് ദിവസം കൊണ്ട് ലഭിക്കാൻ പോകുന്നത്.ദുബൈ ഗവൺമെൻറ് അവതരിപ്പിക്കുന്ന വർക്ക് ബണ്ടിൽ എന്ന പ്ലാറ്റ്ഫോം വഴിയാണ് ഹൈസ്പീഡ് സേവനങ്ങൾ ലഭിക്കുക .
ഇത് മാത്രമല്ല വിസയ്ക്കും വർക്ക് പെർമിറ്റിനും വേണ്ടി ഹാജരാക്കേണ്ടിയിരുന്ന 16 ഡോക്യുമെൻറിസ് പകരം ഇനി 5 ഡോക്യുമെൻറസ് മാത്രം കൊടുത്താൽ മതി. ഇതിനൊക്കെയായി സർവീസ് സെൻററുകൾ കയറിയിറങ്ങുന്നതിൻറെ എണ്ണവും കുറയും. ഏകദേശം 65 മില്യൺ വർക്കിംഗ് അവേഴ്സസും 25 മില്യൺ സർക്കാർ നടപടികളും 12 മില്യൺ ഓഫീസ് സന്ദർശനങ്ങളും കുറയ്ക്കാനാകുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
സേവനങ്ങൾ
* താമസസ്ഥലം അനുവദിക്കൽ/പുതുക്കൽ/റദ്ദാക്കൽ
* വർക്ക് പെർമിറ്റ്
* മെഡിക്കൽ പരിശോധന
* വിരലടയാളം
ആദ്യ ഘട്ടത്തിൽ ഇൻവെസ്റ്റ്മെൻറ് ഇൻ ദുബായ് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് വർക്ക് ബണ്ടിൽ നൽകുക. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും മികച്ച സേവനങ്ങൾ നൽകുകയാണ് ഇതുവഴി ദുബായ് ഗവൺമെൻറ് ലക്ഷ്യമിടുന്നത്