അനീതിയോടും പ്രതിസന്ധികളോടും പോരാടി കേറിയ വനിതകൾക്ക് ആദരം ഒരുക്കുന്ന എഡിറ്റോറിയൽ – ട്രൂത്ത് കെയർ ഫാർമസി വണ്ടർ വുമൺ ഇന്ന് ഖത്തർ തലസ്ഥാനമായ ദോഹയിൽ അരങ്ങേറും. ദോഹയിലെ ഹോളിഡേ ഇൻ ബിസിനസ് പാർക്കിൽ ശനിയാഴ്ച വൈകിട്ട് ആറര മുതലാണ് വണ്ടർ വുമണ്‍ പുരസ്കാര ദാന ചടങ്ങ്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് ചടങ്ങിലെ മുഖ്യാതിഥി.
സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ആദരിക്കുവാനാണ് കഴിഞ്ഞ വർഷം എഡിറ്റോറിയൽ വണ്ടർ വുമൺ എന്ന പേരിൽ പുരസ്കാര ദാനചടങ്ങ് ആരംഭിച്ചത്. ദുബായിൽ നടന്ന ആദ്യ എഡിഷൻ വലിയ വിജയമായിരുന്നു.
ജിസിസി രാജ്യങ്ങളിൽ എഡിറ്റോറിയൽ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഇക്കുറി വണ്ടർ വുമൺ ദോഹയിൽ അരങ്ങേറുന്നത്. പ്രവാസി വ്യവസായിയും ട്രൂത്ത് ഗ്രൂപ്പ് മേധാവിയുമായ സമദിൻ്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് കെയർ ഫാർമയാണ് വണ്ടർ വുമൺ രണ്ടാം എഡിഷൻ്റെ മുഖ്യ സ്പോണ്സർ.
View this post on Instagram