ദുബായ് പൊലീസിൽ ആദ്യ വനിതാ കമാൻഡോ സംഘം സജ്ജമായി. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ ആയുധധാരികളാണ് സ്പെഷൽ വെപ്പൺസ് ആൻഡ് അസാൾട്ട് ടീമിൽ ഉള്ളത്.
സേനയിൽ ഏറ്റവും ചുറുചുറുക്കുള്ളവരെയും കമാൻഡോ ഓപ്പറേഷനുകളോടു താൽപര്യമുള്ളവരെയും തിരഞ്ഞെടുത്താണ് പരിശീലനം നൽകിയതെന്നു ബ്രിഗേഡിയർ ഒബൈദ് ബിൻ യറൗഫ് അൽ കെത്ത്ബി പറഞ്ഞു.