തിരുവനന്തപുരം-ചെന്നൈ എകസ്പ്രസില്‍ ട്രെയിനില്‍ പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീയെ പിടികൂടി. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.
ഒന്നര വയസുള്ള കുട്ടിയുമായാണ് സ്ത്രീ ഭിക്ഷാടനം നടത്തിയത്. കുട്ടിയുടെ വയറ്റിലും കയ്യിലും പൊള്ളലേറ്റ നിലയിലായിരുന്നു. മുറിവില്‍ അമര്‍ത്തി കുട്ടിയെ കരിയിച്ചുകൊണ്ടാണ് ഇവര്‍ ഭിക്ഷാടനം നടത്തിയത്.
സ്ത്രീയെ യാത്രക്കാര്‍ തടഞ്ഞു വെക്കുകായിരുന്നു. സ്ത്രീയെയും കുട്ടിയെയും കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ കുട്ടിയ്ക്ക് കടുത്ത പനി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആര്‍പിഎഫ് ഉടന്‍ ആശുപത്രിയിലെത്തിച്ചു.