പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയതിന് മലയാലപ്പുഴയിൽ മന്ത്രവാദിനി അറസ്റ്റിൽ. സംഭവത്തിൽ മന്ത്രവാദിനി ശോഭനയേയും ഭർത്താവിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്
മലയാലപ്പുഴയിലെ വാസന്തി മഠം കേന്ദ്രീകരിച്ചാണ് മന്ത്രവാദം നടത്തുന്നത്. ഇവിടെ നാട്ടുകാരും യുവജന സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. മന്ത്രവാദ കേന്ദ്രം പ്രതിഷേധക്കാർ അടിച്ചു തകർത്തു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് സംഘടനകളാണ് പ്രതിഷേധവുമായി വീടിന് മുന്നിലെത്തിയത്. സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടും. കുട്ടികളെ ഇരയാക്കാൻ അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.