തിരുവനന്തപുരം: സർക്കാർ കടം വാങ്ങി കേരളം വികസിക്കുമെന്നും ആ വികസനത്തിലൂടെ ബാധ്യതകൾ തീർക്കുമെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ ആരംഭിച്ച ഇടതുമുന്നണി സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.പി.
കേരളത്തിൽ വികസനം മുടക്കാൻ ബിജെപിക്കൊപ്പം യുഡിഎഫും മൽസരിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു. ജനങ്ങളെ ചെറിയ വിഷമം പോലും അറിയിക്കാതിരിക്കാൻ ഒട്ടനവധി അഭ്യാസങ്ങൾ കാണിച്ചാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്. കേന്ദ്രം കടുത്ത അവഗണനയാണ് സംസ്ഥാന സർക്കാരിനോട് കാണിക്കുന്നതെന്നും ജയരാജൻ പറഞ്ഞു
കേരളത്തിൻ്റെ വികസന കാര്യത്തിൽ കേന്ദ്രസർക്കാർ സഹകരിച്ചില്ലെങ്കിൽ കടം വാങ്ങി സംസ്ഥാനം വികസിപ്പിക്കും ഈ നാടിനെ, എന്നിട്ട് ആ വികസനത്തിലൂടെ നമ്മൾ ആ കടം വീട്ടു. ഇവിടുത്തെ കച്ചവടക്കാരെല്ലാം അങ്ങനെയാണ് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരിന് എത്രമാത്രം കടമുണ്ട്. കടം വാങ്ങി നാട് നന്നാക്കി ആ കടം വീട്ടി കേരളയീരുടെ മുഴുവൻ അഭിവൃദ്ധിക്കും വേണ്ടി ശ്രമിക്കുന്ന ഒരു ജനാധിപത്യ സർക്കാരിനെ എന്തിനാണ് ഇങ്ങനെ കേന്ദ്രസർക്കാരുംബിജെപിയും വിഷമിപ്പിക്കുന്നതെന്നും ഇപി ജയരാജൻ ചോദിച്ചു..