കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഫെബ്രുവരി 10 മുതല്‍ 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് ആരംഭിക്കും. മൂന്ന് മണിക്ക് സവിത തിയേറ്റര്‍ പരിസരത്ത് ചലച്ചിത്രസംവിധായികയും കോസ്റ്റ്യൂം ഡിസൈനറും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ സ്റ്റെഫി സേവ്യര്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
നാലു മണിക്ക് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം ആദ്യ പാസ് നടന് ജയസൂര്യക്ക് നല്കി നടിയും കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ ജോളി ചിറയത്ത് നിര്‍വഹിക്കും. വൈകിട്ട് ആറു മണിക്ക് സവിത തിയേറ്റര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അന്ന ബെന്‍ ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.