ദുബായ്:സാധാരണക്കാർക്ക് ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കി ‘വെൽനസ് മെഡിക്കൽ സെൻറർ’ ഉമ്മുൽഖുവൈനിൽ സെപ്തംബർ 14, 2024 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യ്തു. ഉമ്മുൽഖുവൈൻ ന്യൂ ഇൻഡസ്ട്രിയൽ ഏരിയ 2ലെ ബദാമി ബിൽഡിംഗിലാണ് മെഡിക്കൽ സെൻററിന്റെ പ്രവർത്തനം ആരംഭിച്ചത്.
ഉദ്ഘാടനചടങ്ങിൽ ദുബായ് ഹെൽത്ത് അതോറിറ്റിയിലെ ഹെൽത്ത് സെക്ടർ ഡയറക്ടർ ഹസ്ന അഹ്മദ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി. ജലീൽ, പേസ് ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുല്ല ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും. വിവിധ മേഖലയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
അത്യാധുനിക സൗകര്യങ്ങളോടുകൂടി ക്ലിനിക്, ലബോറട്ടറി, ഫാർമസി എന്നിവയുടെ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാക്കുന്ന ഉമ്മുൽഖുവൈന് “ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലെ”
ആദ്യ മെഡിക്കൽ സെന്ററാണ് ഇതെന്ന് എയിംസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നാഷിദ് ടി.പി. ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കാനാണ് മെഡിക്കൽ സെൻററിന്റെ പ്രധാന ലക്ഷ്യം.ഇതിന്റെ ഭാഗമായി ഇൻഷുറൻസ് ഇല്ലാത്തവർക്ക് 20 ദിർഹമിന് ചികിത്സ ലഭ്യമാക്കുമെന്ന് വെൽനസിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. ഫാത്തിമ പറഞ്ഞു .
*സൗജന്യ മെഡിക്കൽ ക്യാമ്പുകൾ*
ഉദ്ഘാടനത്തോടനുബന്ധിച്ച് ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും ലേബർ ക്യാമ്പുകളിൽ എത്തി തൊഴിലാളികളുടെ അവധിദിനങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുക.”പൂർണ ആരോഗ്യത്തിലൂടെ എല്ലാവർക്കും സന്തോഷം” എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ഡോ. ഫാത്തിമ കൂട്ടിച്ചേർത്തു
*പ്രത്യേക സേവനങ്ങൾ*
ഡയഗ്നോസ്റ്റിക് സേവനങ്ങളിൽ ലബോറട്ടറി, ഹൃദ്രോഗ പരിശോധന, ഹെൽത്ത് സ്ക്രീനിംഗ്, ഫീവർ ക്ലിനിക്, സ്ലീപ് ഡിസോർഡർ, ഡയബെറ്റിസ്-ഹൈപർടെൻഷൻ മാനേജ്മെന്റ്, റെസ്പിറേറ്ററി ഇൻഫെക്ഷൻസ്, അലർജീസ്, വുണ്ട്സ് & ബേൺസ് തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ, ജനറൽ പ്രാക്ടീഷണർ, പീഡിയാട്രിക്സ്, സൈക്യാട്രി തുടങ്ങിയ സ്പെഷ്യാലിറ്റികളും ഇവിടെ ലഭ്യമാണ്.
വെൽനസ് മെഡിക്കൽ സെൻററിന്റെ പ്രത്യേകതകളിൽ മറ്റൊന്ന്, രോഗികൾക്ക് വീടുകളിൽ നേരിട്ട് മരുന്നെത്തിക്കുന്ന സംവിധാനമാണ്.
*തികച്ചും വിശ്വാസ്യതയോടെ*
എയിംസ് ഗ്രൂപ്പിന്റെ വിവിധ ബിസിനസ് സംരംഭങ്ങളുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച നാഷിദ് ടി.പിയുടെ നേതൃത്വത്തിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്.
ഡോ. ജിഷാദ്, ഡോ. ഷഹ്സാദ്, അഡ്വ. ഹാഷിഖ് തൈക്കണ്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.