അപൂ‍ർവ്വ റെക്കോർഡിലേക്ക് വിരാടും രോഹിത്തും 

Cream Section Separator

ഏകദിനത്തിൽ ഏറ്റവും  വേഗത്തിൽ 5000 റൺസ്  തികയ്ക്കുന്ന ബാറ്റിംഗ്  കൂട്ടുക്കെട്ടെന്ന റെക്കോർഡാണ്  ഇവരെ കാത്തിരിക്കുന്നത്

Red Section Separator

ഒരുമിച്ചുള്ള പാർട്ൺഷിപ്പുകളിലൂടെ ഇവ‍ർ ഇതുവരെ നേടിയത് 4998 റൺസാണ്

ഇനി ഒരുമിച്ച് നിന്ന് രണ്ട് റൺ കൂടി നേടിയാൽ  അതിവേഗം 5000 റൺസ് നേടുന്ന  കൂട്ടുക്കെട്ടായി  വിരാട് - രോഹിത്ത്  സഖ്യം മാറും

White Line

വെസ്റ്റ്ഇൻ‍ഡീസിനെതിരായ പരമ്പരയിൽ ഈ അപൂർവ്വ റെക്കോർഡ് പിറവിയെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ

85 ഇന്നിംഗ്സുകളിൽ നിന്നും  62.47 റൺസ് ശരാശരിയിലാണ്  വിരാടും രോഹിത്തും ഈ നേട്ടം സ്വന്തമാക്കിയത് 

ഇതിനിടെ 18 സെഞ്ച്വറികളും  15 അർധ സെഞ്ച്വറികളും ഇരുതാരങ്ങളും സ്വന്തമാക്കി

വേഗത്തിൽ 5000 റൺസ് തികച്ചതിൻ്റെ റെക്കോർഡ് വെസ്റ്റ് ഇൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജിന്റെയും ഡെസ്മണ്ട് ഹെയ്‌നസിന്റെയും പേരിലാണ് 97 ഇന്നിംഗ്സുകളിൽ നിന്നാണ് ഇവ‍ർ ഈ നേട്ടം സ്വന്തമാക്കിയത്.

ഹെയ്ഡൻ -  ഗിൽക്രിസ്റ്റ് (104),  ദിൽഷൻ- സംഗക്കാര (105) എന്നിവരാണ് പട്ടികയിൽ  തൊട്ടുപിന്നിൽ

ഏകദിനത്തിൽ 4000-ത്തിലധികം റൺസ് നേടിയ ജോഡികളിൽ   60-ൽ കൂടുതൽ ശരാശരിയുള്ളത് കോഹ്‌ലിക്കും രോഹിത്തിനും മാത്രമാണ്.

White Line

അതേസമയം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കൂട്ടുക്കെട്ടുകളിൽ കോഹ്‌ലിയും രോഹിത്തും എട്ടാം സ്ഥാനത്താണ്

സച്ചിനും ഗാംഗുലിയുമാണ്  ഈ പട്ടികയിൽ ഇന്നും ഒന്നാമത്

176 ഇന്നിംഗ്സുകളിൽ നിന്നായി 47.55 ശരാശരിയിൽ 8227 റൺസാണ് അവർ നേടിയത്

117 ഇന്നിംഗ്സുകളിൽ 5193 റൺസെടുത്ത രോഹിത്- ശിഖർ ധവാൻ സഖ്യം ഈ പട്ടികയിൽ ഏഴാം സ്ഥാനത്തുണ്ട്