നാടുകടത്തൽ ഭീഷണിയിൽ കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ

700-ലേറെ ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്താൻ ഒരുങ്ങുകയാണ് കാനഡ

നാല് വർഷത്തെ പഠനം കഴിഞ്ഞ് ഇവർ സ്ഥിരതാമസത്തിന് വിസയ്ക്ക് അപേക്ഷിച്ചപ്പോൾ ആണ് തട്ടിപ്പ് പുറത്തായത്

എന്നാൽ ഏജൻ്റുമാരാണ് തങ്ങളെ ചതിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു

പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികളാണ് തട്ടിപ്പിനിരയായതിൽ ഭൂരിപക്ഷവും

വിഷയത്തിൽ  പഞ്ചാബ് സർക്കാർ കേന്ദ്ര ഇടപടൽ  തേടിയിട്ടുണ്ട്

കാനഡയിലെ ഇന്ത്യക്കാരും പ്രതിഷേധവുമായി രംഗത്തുണ്ട്

നിരപരാധികളെ നാടുകടത്തില്ലെന്നാണ് വിഷയത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നിലപാട്