സിനിമാ പ്രൊഡക്ഷന്‍ കമ്പനിയായ വെല്‍ത്ത് ഐ സിനിമാസും വെല്‍ത്ത് ഐ മ്യൂസിക്ക് ആന്‍ഡ് ഇവന്റ്സും ലോഞ്ച് ചെയ്തു. വിഗ്നേഷ് വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളാണ് ലോഞ്ച് ചെയ്തത്. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന താരനിബിഢമായ ചടങ്ങില്‍ വെല്‍ത്ത് ഐ സിനിമാസിന്റെ പ്രഥമ ചിത്രമായ അയ്യര്‍ ഇന്‍ അറേബ്യയുടെ ഓഡിയോ ലോഞ്ചും നടന്നു. സാമൂഹിക പ്രതിബദ്ധതയും കാലാമൂല്യവുമുള്ള ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നാതാണ് വെല്‍ത്ത ഐ സിനിമാസിന്റെ ലക്ഷ്യമെന്നും സിനിമകളിലൂടെ കിട്ടുന്നലാഭം അവശരായ ചലച്ചിത്ര കലകാരാന്മാരുടെ ക്ഷേമത്തിനായി നല്‍കുമെന്നും വെല്‍ത്ത് ഐ ഗ്രൂപ്പ് സി.ഇ.ഒ വിഗ്നേഷ് വിജയകുമാര്‍ ചടങ്ങില്‍ പറഞ്ഞു.
വെല്‍ത്ത് ഐ സിനിമാസിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാനായി സംവിധായകനായ കമലിന്റെ അധ്യക്ഷതയില്‍ പ്രത്യേക ജൂറി പ്രവര്‍ത്തിക്കും. സംവിധായകന് കമല്‍, ശ്യാമപ്രസാദ്, എഴുത്തുകാരന് സന്തോഷ് ഏച്ചിക്കാനം, സംഗീത സംവിധായകന് ബിജിബാല്‍, വെല്‍ത്ത് ഐ ഗ്രൂപ്പ് ചെയര്മാന് വിജയകുമാര്‍ മേനോന്, അനുഷ പിള്ള, ശരണ്യ രൂപേഷ് എന്നിവരാണ് ജൂറിയിലെ അംഗങ്ങള്‍.
പുതുമുഖ സംവിധായകന്മാര്ക്കും നവാഗതകര്ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നതായിരിക്കും വെല്‍ത്ത് ഐ സിനിമാസിന്റെ ലക്ഷ്യമെന്നും ഇതിനായി പ്രത്യേക ജൂറി സഹായിക്കുമെന്നും സംവിധായകന് കമല്‍ പറഞ്ഞു.