വയനാട്: വയനാട് ജില്ലയിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നീ സ്ഥലങ്ങളിൽ ആണ് ഉരുൾപൊട്ടൽ ഉണ്ടായതെങ്കിലും ഗുരുതര സാഹചര്യം നില നിൽക്കുന്നത് മുണ്ടകൈ മേഖലയിലാണ്. പൂർണമായും ഒറ്റപ്പെട്ട നിലയിലാണ് ഈ പ്രദേശം.
ഇങ്ങോട്ടേക്കുള്ള റോഡുകളും പാലങ്ങളും തകർന്നിരിക്കുകയാണ്. ത്കർന്നു കിടക്കുന്ന വീടുകളിലും മറ്റുമായി 100 കണക്കിന് പെർ ഇപ്പോഴും കുടുങ്ങി കിടക്കുന്നു എന്നാണ് അവിടെ ഉള്ള പലരും ഫോണിൽ നൽകുന്ന വിവരം ഭക്ഷണമോ വെള്ളമോ മരുന്നോ ഇല്ലാതെയാണ് ദുരന്ത ബാധിതർ അവിടെ തുടരുന്നത്. മലപ്പുറം ജില്ലയിലെ പോത്തുകലിൽ 6 പേരുടെ മൃതദേഹങ്ങൾ ഇത് വരെ ഒഴുകി എത്തി നിരവധി ശരീര അവശിഷ്ടങ്ങളും എത്തിയതായി റിപ്പോർട്ടുണ്ട്.
ഇതെല്ലാം മുണ്ടകൈയിൽ നിന്നും ഒഴുകി വന്നതാണ് എന്ന നിഗമനതിലാണ് പോലീസ്. റോഡ് മാർഗം രക്ഷാപ്രവർത്തനം സാധ്യമല്ലാത്ത സാഹചര്യത്തിൽ എല്ലാ പ്രതീക്ഷയും ഇനി സൈന്യത്തിലും എൻ. ഡി. ആർ. എഫിലുമാണ്