തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കേരളത്തിനുളള കേന്ദ്ര ദുരന്ത സഹായം വൈകും. ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്നും തീരുമാനമായില്ല.
ഉന്നതതല സമിതി ഇനിയും അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നാണ് സൂചന. കേരളത്തിനോടുളള കേന്ദ്രത്തിന്റെ വെല്ലുവിളിയാണിതെന്നും,വിഷയത്തെ കുറിച്ച് ഗൗരവമായി ചർച്ച ചെയ്തു, ദുരന്തത്തിന്റെ വ്യാപ്തി ബോധിപ്പിച്ചു. എന്നിട്ടും നൂറ് ദിവസം പിന്നിട്ടപ്പോൾ കേന്ദ്രം കത്തയച്ചിരിക്കുകയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
കേന്ദ്രം അവഗണിച്ചാലും ദുരന്ത ബാധിതരെ സർക്കാർ ചേർത്ത് പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.