ദുബായ്: സന്ദർശക വിസയിൽ ദുബായിലെത്തിയ പ്രവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. വയനാട് അച്ചൂർ സ്വദേശി കണ്ണനാരു വീട്ടിൽ അഫ്സലിനെയാണ് മാർച്ച് രണ്ടാം തീയതി മുതൽ ദുബായിൽ കാണാതായത്. സുഹൃത്തുകളുടെ പരാതിയിൽ റാഷിദിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയ അഫ്സലിനെ പിന്നീടാരും കണ്ടിട്ടില്ലെന്നാണ് സുഹൃത്തുകളുടെ പരാതിയിൽ പറയുന്നത്. ഇദ്ദേഹത്തിൻ്റെ സഹോദരൻ സൌദിയിൽ നിന്നും ദുബായിലെത്തിയിട്ടുണ്ട്. അഫ്സലിനെ പറ്റി എന്തെങ്കിലും വിവര ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക – 0502413001, 0566678247
നേരത്തെ യുഎഇയിൽ ജോലി ചെയ്തിരുന്ന അഫ്സൽ നാട്ടിലെത്തി തിരികെ പോയത് ഫെബ്രുവരി 26-നാണ്. ദുബായിലെ അൽ ബറാക്കയിൽ പുതിയൊരു സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അഫ്സൽ. എന്നാൽ മാർച്ച് രണ്ടിന് ശേഷം ഇയാളെ ഫോണിൽ കിട്ടാതെ വന്നതോടെ വീട്ടുകാർ സൌദ്ദിയിലുള്ള അഫ്സലിൻ്റെ സഹോദരനെ വിവരം അറിയിച്ചു. തുടർന്ന് സഹോദരൻ ദുബായിൽ അന്വേഷിച്ചപ്പോൾ ആണ് അഫ്സലിനെ കാണാതായ വിവരം അറിയുന്നത്.