വയനാട്: വയനാട് നെൻമേനിയിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവം ഭൂചലനമല്ലെന്നും പ്രകമ്പനമാണെന്നും നാഷ്ണൽ സീസ്മോളജി സ്ഥിരീകരിച്ചു. വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലാണ് പ്രകമ്പനമുണ്ടായിരിക്കുന്നത്.
പടിപറമ്പ്,അമ്പുകുത്തി,അമ്പലവയൽ,കുറിച്യർമല,പിണങ്ങോട്,മൂരിക്കാപ്പ്,എടക്കൽ ഗുഹ മേഖലകളിൽ മുഴക്കം കേട്ടെന്നും നാട്ടുകാർ പറയുന്നു. രണ്ട് തവണ സ്ഫോടന ശബ്ദമുണ്ടായതായി പ്രദേശവാസികൾ പറയുന്നു. നിലവിൽ സ്ഥലത്ത് നിന്നും ആളുകളെ മാറ്റുകയാണ്. നാശനഷ്ടം ഉണ്ടായതായി വിവരം ഇതുവരെയില്ല. എല്ലാവർക്കും ഒരേപോലെ ഈ അനുഭവം നേരിട്ടതിനാൽ അമ്പലവയൽ എടക്കൽ ജിഎൽപി സ്കൂളിന് അവധി നൽകി.
കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് തീരുമാനമെടുത്തതെന്ന് സ്കൂളിലെ അധ്യാപകർ അറിയിച്ചു.