മലപ്പുറം: ഈ മാസം നാലിന് മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്നും കണ്ടെത്തി.വിഷ്ണുവിനെ കണ്ടെത്തിയതായി മലപ്പുറം എസ്.പി.എസ്.ശശിധരൻ സ്ഥിരീകരിച്ചു.വിഷ്ണു സുരക്ഷിതനായി പോലീസിനൊപ്പം ഉണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ഊട്ടിയിലെ കൂനൂരിൽവെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോൺ ഓണായെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു.
തുടർന്ന് മൊബൈലിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാൻറിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു.
സാമ്പത്തിക ഇടപാടിൻറെ പേരിൽ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തെന്ന ആശങ്കയിലായിരുന്നു കുടുംബം. അതേസംയം, വിഷ്ണുജിത്ത് പൊലീസിന് നൽകിയ പ്രാഥമിക മൊഴി അനുസരിച്ച് സാമ്പത്തിക പ്രശ്നം കാരണം മാറി നിന്നുവെന്നാണ് വിവരം.