ഒരു ഫെയറി ടെയിൽ രാജകുമാരിയെ പോലെ സ്കേറ്റിംഗ് ബോർഡിൽ പാറി പറന്ന് നടക്കുന്ന വിദ്യ എന്ന പതിനാറുകാരി എല്ലാവർക്കും കൗതുകമാണ്. തിരുവനന്തപുരം സ്വദേശിനിയായ വിദ്യയെ ആദ്യമായി സ്കേറ്റിംഗിലേക്ക് കൊണ്ടുവരുന്നത് അമ്മാവനാണ്.സ്കേറ്റിംഗ് പഠിക്കാൻ തുടങ്ങിയ അവൾ നിഷ്പ്രയാസം സ്കേറ്റിംഗ് ബോർഡിനെ തന്റെ കാലുകൾക്കും മനസിനും അനുസരിച്ച് നിയന്ത്രിക്കാൻ പഠിച്ചു.ഒൻപതാം വയസിൽ തുടങ്ങിയ സ്കേറ്റിംഗ് ക്രേസ് അവൾക്ക് നേടി കൊടുത്തത് രാജ്യാന്തര തലത്തിലുളള സ്വർണ മെഡലുകളാണ്.പങ്കെടുക്കുന്ന എല്ലാ മത്സരങ്ങൾക്കും ഒന്നാമതായി വിജയിച്ചു.നാഷണൽ ഗെയിംസിലടക്കം ഈ കൊച്ചുമിടുക്കി നാടിന് അഭിമാനമായി. ഓരോ തവണ മകൾ ജയിച്ചു വരുമ്പോളും അവളെ കൂടുതൽ ഉയരങ്ങളിൽ കാണണമെന്ന ആഗ്രഹം മത്സ്യത്തൊഴിലാളിയായ അച്ഛനും ഹോം നേഴ്സ് ജോലിക്ക് പോകുന്ന അമ്മയ്ക്കുമുണ്ട് അതോടൊപ്പം തന്നെ അവരുടെ നെഞ്ചിലെ ആധിയും വർധിക്കും ഇന്ത്യയുടെ പല ഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് പോകാൻ നല്ലൊരു തുക കൈയിൽ കരുതണം.

അന്നന്നത്തെ അന്നത്തിനു വേണ്ടി നെട്ടോട്ടം ഓടുന്ന അവർക്ക് അതിന് കഴിയുമായിരുന്നില്ല. വിദ്യയുടെ പതിനേഴ് വയസുളള മൂത്ത സഹോദരനും അച്ഛന്റെ കൂടെ മത്സ്യബന്ധനത്തിന് തന്നെയാണ് പോകുന്നത്.എല്ലായിപ്പോഴും ജോലിയില്ലാത്ത കുടുംബത്തിന് വിദ്യയെ സ്വപ്നങ്ങളിലേക്ക് ഉയർത്താൻ നിവർത്തിയില്ലാതെ വന്നപ്പോഴാണ്. കൊച്ചിയിലെ സ്കേറ്റിംഗ് അക്കാഡമിയിലേക്ക് എത്തുന്നത്. വിദ്യയുടെ അവസ്ഥ മനസിലാക്കിയ അക്കാഡമി ദിവസവും ലൂപ്പ് എന്ന അവരുടെ സ്കേറ്റിംഗ് പാർക്കിൽ പ്രകാക്ടീസ് ചെയ്യാനും, കൊച്ചിയിലെ താമസത്തിനും ഭക്ഷണത്തിനുമുളള സ്പോൺസർഷിപ്പ് ഏറ്റെടുത്തു.പക്ഷേ , പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യയുടെ തുടർ വിദ്യാഭ്യാസം ഇപ്പോഴും അനശ്ചിതത്വത്തിലാണ്.ധാവണി ഉടുത്ത് സ്കേറ്റിംഗ് ചെയ്യുന്ന വിദ്യയുടെ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുത്തത്.പക്ഷേ ഇതൊന്നും വിദ്യ അറിയുന്നുണ്ടായിരുന്നില്ല.
കൈയ്യിൽ ഫോൺ പോലും ഇല്ലാതിരുന്ന വിദ്യക്ക് വീട്ടിൽ നിന്നും മാറി നിൽക്കാൻ തുടങ്ങിയപ്പോൾ വീട്ടിലേക്ക് വിളിക്കാൻ സഹോദരൻ ഒരു സാധാരണ ഫോൺ വാങ്ങി നൽകി. രാവിലെ എണീക്കും വെയിൽ വരുന്നത് വരെ ലൂപ്പിൽ പ്രാക്ടീസ് ശേഷം റൂമിൽ ഒറ്റയ്ക്ക് , വൈകുന്നേരം തളരുന്നത് വരെ വിണ്ടും പ്രാക്ടീസ് ,ഇങ്ങനെയാണ് വിദ്യയുടെ ഇപ്പോഴത്തെ ഓരോ ദിനങ്ങളും. തുടർന്ന് പഠിക്കാൻ ആരെങ്കില്ലും സഹായിക്കുമെന്ന് പ്രതീക്ഷയിലാണ് വിദ്യ എന്നാൽ അതിനെക്കാളും ഒക്കെ ഉപരി ഇപ്പോൾ ഏറ്റവും ആഗ്രഹിക്കുന്നത് നല്ലൊരു സ്കേറ്റിംഗ് ബോർഡാണ്. കൈയ്യിലുളള സ്കേറ്റിംഗ് ബോർഡ് തകർന്ന അവസ്ഥയിലാണ് ഉളളത്.അത് കൊണ്ട് തന്നെ പലപ്പോഴും വളരെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വീഴാൻ ഉളള സാധ്യതയുെ കൂടുതലാണ്.ഒളിംപിക്സ് വേദി സ്വപ്നം കാണുന്ന ഈ മിടുക്കി നാളെ കേരളത്തിന്റെ ഇന്ത്യയുടെ അഭിമാനമാക്കട്ടെ.
