സി.പി.ഐ.എം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു.

പനിയും ശ്വാസതടസ്സവും കാരണം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 1964 ഏപ്രിലില്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് വിഎസ് അച്യുതാനന്ദനോടൊപ്പം ഇറങ്ങി, സിപിഎമ്മിന് രൂപം നല്‍കിയവരില്‍ പ്രധാനിയാണ് ശങ്കരയ്യ.

തമിഴ്‌നാട്ടിലെ കര്‍ഷക പ്രക്ഷോഭങ്ങളിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്കെത്തുന്നത്. 1967,1977,1980 വര്‍ഷങ്ങളില്‍ സിപിഎമ്മില്‍ നിന്ന് തമിഴ്‌നാട് നിയമസഭയില്‍ അംഗമായി. ഏറെക്കാലം സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
സ്വാതന്ത്ര്യസമര കാലത്ത് ഏറെക്കാലം ജയില്‍ വാസവും അനുഭച്ചിട്ടുണ്ട്. 1941ല്‍ മധുര അമേരിക്കന്‍ കോളേജില്‍ പഠന കാലത്ത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബ്രിട്ടീഷ് സൈന്യം പിടികൂുടി തടവിലാക്കുകയായിരുന്നു. എട്ട് വര്‍ഷത്തോളം ജയിലില്‍ കിടന്നു.
