തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. താനും മരിക്കുമെന്ന് അഫാൻ ഉദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടർന്ന് അഫാനെ ജയിലിൽ പ്രത്യേക നിരീക്ഷണത്തിലാക്കി.
അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്.കൊല്ലുന്നതിന്ന് മുമ്പ് കാമുകിയോടും അനുജനോടും കൊലപാതകങ്ങൾ ചെയ്തത് പറഞ്ഞിരുന്നുവെന്നും അഫാൻ പറഞ്ഞു.
അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നതെന്നും അഫാൻ. അഫാനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ പൊലീസ് നൽകും അങ്ങിനെയാണെങ്കിൽ നാളെ പ്രതിയുമായി തെളിവെടുപ്പ് നടത്താൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.