വയനാട് പടമലയില്‍ കാട്ടാന മധ്യവയസ്കനെ ആക്രമിച്ച് കൊലപ്പടെുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് വിഡി സതീശന്. ആന വരുന്നു എന്ന് കര്‍ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയെ വിളിച്ച് പറയണോ എന്നാണ് സതീശന്റെ പരിഹാസം. കര്‍ണാടക റേഡിയോ കോളര്‍ വിവരങ്ങള്‍ നല്‍കിയില്ല എന്ന് പറയുന്നത് ശരിയല്ല എന്നും ഒരു മാസമായി ആന മേഖലയില്‍ ഉണ്ട് എന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശന് പറഞ്ഞു.
കേരള സര്‍ക്കാര്‍ കാര്യങ്ങളെ നിഷ്ക്രിയമായാണ് കൈകാര്യം ചെയ്തത്. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍പ്പെട്ട് കൊല്ലപ്പെടുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. വനം മന്ത്രിയും മുഖ്യമന്ത്രിയും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷന നേതാവ് പറഞ്ഞു.
അതേസമയം ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സംഘം ആനയെ വളഞ്ഞതായാണ് വിവരം.